
ആലപ്പുഴ: വനിതാദിനത്തോടനുബന്ധിച്ച് ആലപ്പുഴ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ വിഭാഗവും ഗൈനക്കോളജി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച വാക്കത്തോൺ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു. ആലപ്പുഴ ഗൈനക്കോളജി സൊസൈറ്റി പ്രസിഡൻറ് ഡോ.ലളിതാംബിക കരുണാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ.തങ്കുതോമസ് കോശി സ്വാഗതവും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റ് ഡോ.എഡ്‌നാ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തി. മുൻ എം.പി ഡോ.കെ.എസ്.മനോജ്, ഡോ.ഷാലിമ കൈരളി, ഡോ.എ.പി.മുഹമ്മദ്, ഡോ.കൃഷ്ണകുമാർ, ഡോ.ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.