
അമ്പലപ്പുഴ: സാക്ഷരതാ മിഷൻ പത്താം തരം തുല്യതാ പഠന കേന്ദ്രത്തിന്റെ വിജയോത്സവം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി. പത്താം തരം തുല്യതാ പരീക്ഷയിലൂടെ പി. ജി പഠനം വരെ പൂർത്തിയാക്കിയ സൗമ്യയേയും തിളക്കമാർന്ന വിജയം കൈവരിച്ചവരേയും തുല്യതാ അദ്ധ്യാപകരായ പി.സുരേഷ് ബാബു, എസ്.ശ്രീകുമാർ, ആർ.നാരായണൻ, എം.സുനിൽകുമാർ, ജയലക്ഷ്മി, ജെ.ജയേഷ് കുമാർ എന്നിവരേയും സെന്റർ കോ-ഓർഡിനേറ്റർമാരായ എൻ. പ്രകാശ് ബാബു, വി. ഗിരിജ എന്നിവരേയും എച്ച് .സലാം എം. എൽ. എ അനുമോദിച്ചു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജാ രതീഷ്, പഞ്ചായത്തംഗം മനോജ് കുമാർ, കുഞ്ചുപിള്ള സ്മാരക സ്കൂൾ എച്ച്. എം എൽ .അനുപമ, കെ. എസ്. സോഫിയ, ശോഭ എന്നിവർ സംസാരിച്ചു. ബാച്ച് ലീഡർ ജെ.നൗഫൽ സ്വാഗതം പറഞ്ഞു.