ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാർഡ് കളർകോട് ബ്ലോക്ക് ഓഫീസിനുതെക്കുവശം മുതൽ പഴയനടക്കാവ് റോഡുവരെയുള്ള ദർശനം റോഡ് ഇനി ക്യാമറാനിരീക്ഷണത്തിൽ. ദർശനം പുരുഷസ്വയംസഹായസംഘമാണ് റോഡിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചത്. റോഡിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കും മാലിന്യം വലിച്ചെറിയുന്നവർക്കുമെതിരെ കർശനനടപടികൾ സ്വീകരിക്കാൻ സംഘം തീരുമാനിച്ചു. സി.സി.ടി.വി ക്യാമറകളുടെ ഉദ്ഘാടനം പുന്നപ്ര പ്രിൻസിപ്പൽ എസ്.ഐ വി.എൽ. ആനന്ദ് നിർവഹിച്ചു. എസ്.ഐ. കെ.എ. റിയാസ്, ദർശനം പ്രസിഡന്റ് പി.ബി. ബാലൻപിള്ള, സെക്രട്ടറി പി. ഷൈലകുമാർ, ഖജാൻജി പി.ആർ. രാജേഷ്‌കുമാർ, അഡ്വ. ടി.കെ. അശോകൻ, എം. സുരേന്ദ്രൻ, ജെ. രാധാകൃഷ്ണൻ, മനോജ് എസ്. മണി, വി.എം. അനിൽകുമാർ, പി.എസ്. ഗോപാലകൃഷ്ണൻ, ബി. സുന്ദർ, എൻ. അനിൽകുമാർ, കെ.വി. രാജേന്ദ്രൻ, ആർ. സുഭഗൻ, സുഭാഷ് പ്രഭാകർ, ആദർശ് മുരളീധരൻ, എച്ച്. അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.