
ആലപ്പുഴ : മുൻ ഡി.ഡി.ഇ ജിമ്മി കെ.ജോസിനെ ഗണിതാദ്ധ്യാപകരും സുഹൃത്തുക്കളും ഒന്നിച്ച് എസ്.എൽ.പുരം ഗവ.എച്ച് എസ്.എസിൽ ചേർന്ന യോഗത്തിൽ അനുസ്മരിച്ചു. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ രാധാകൃഷ്ണപണിക്കർ കെ.പി സ്വാഗതം പറഞ്ഞു. സുഭാഷ് ,യേശുദാസ് പി.ആർ.ഫ്രാൻസിസ് കെ.ബി,സാജു ,ബീന എന്നിവർ സംസാരിച്ചു. ജിമ്മി കെ.റോസിന്റെ ഭാര്യ റാണി മറുപടി പ്രസംഗം നടത്തി. പി.ടി.എ പ്രസിഡന്റ് ദിലീപ് നന്ദി പറഞ്ഞു.