ambala

അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിൽ കഴിഞ്ഞിരുന്ന അന്തേവാസിയെ തേടി ബന്ധുക്കളെത്തി. ആലപ്പുഴ റെയിൽവേസ്റ്റേഷൻ പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്ന 60 കാരനെ ഓട്ടോറിക്ഷ ഡ്രൈവർമാരും പ്രദേശവാസികളും ചേർന്നാണ് ശാന്തിഭവനിലെത്തിച്ചത്. മാദ്ധ്യമങ്ങളിൽ നിന്ന് അറിഞ്ഞാണ് കൊല്ലം ഇരവിപുരത്തെ ബന്ധുക്കൾ സേവ്യറിനെ തിരിച്ചറിയുകയും ഭാര്യയുമായെത്തി കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റ് ബ്രദർ മാത്യു ആൽബിനും ജീവനക്കാരും ചേർന്ന് സേവ്യറെ യാത്രയാക്കി.