
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 3 ന് നടക്കുന്ന നാടക ശാല സദ്യയുടെ മുന്നോടിയായുള്ള ഉത്പന്ന സമാഹരണത്തിന് തുടക്കമായി . ഭദ്രദീപ പ്രകാശനം ഉപദേശക സമിതി പ്രസിഡന്റ് കെ.കവിത നിർവഹിച്ചു. നാടകശാലസദ്യ ചെയർമാൻ എൻ. മോഹൻദാസ് , ഉപദേശ സമിതി സെക്രട്ടറി ബി.ശ്രീകുമാർ , വൈ.പ്രസിഡന്റ് ഗോപൻ കരുമാടി , കമ്മിറ്റി അംഗങ്ങൾ, നാടകശാല സദ്യയുടെ സബ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. മുത്തളം കുടുംബാംഗമായ ആശ രഘുനാഫ്, പ്രതാപൻ അറുപറയിൽ എന്നിവർ ഉത്പന്നം നിക്ഷേപിച്ചു.