ചേർത്തല: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശ പ്രകാരം ശ്രീചിത്രോദയ വായനശാല വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു. ശാസ്ത്രീയമായ അറിവുകളെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി മാ​റ്റേണ്ടതുണ്ടെന്നും നവകേരള സൃഷ്ടിയുടെ ഭാവി വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലാണെന്നും യോഗം വിലയിരുത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.നന്ദകുമാർ മുഖ്യാതിഥിയായ സദസിൽ വി.എം.നിഷാദ്, കെ.ഡി.ജസ്മലാൽ,ജി.ഷിബു,ബിജി സലിം,ദേവരാജ്,റഫീഖ്, അജീഷ് എന്നിവർ സംസാരിച്ചു.