photo

ആലപ്പുഴ: കനാൽ വാർഡിലെ തേജസ് നഗർ റെസിഡന്റ്സ് അസോസിയേഷന്റെ വാർഷികാഘോഷം അസോസിയേഷനുകളുടെ ജില്ലാതല അപ്പക്സ് ബോഡിയായ കോർവയുടെ ജനറൽ സെക്രട്ടറി സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. തേജസ് പ്രസിഡന്റ് വി.ജെ.ആൽബിൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.റഹിയാനത്ത്, പി.കെ.അബ്ദുൾ സലാം, കെ.ബി.രേണു, ബിനു സേവ്യർ, ബി.ബി.ജാൻസി എന്നിവർ സംസാരിച്ചു. തൃശൂർ പൊലീസ് അക്കാദമിയിലെ അസി. സബ് ഇൻസ്പെക്ടർ ഡോ. പി.എൻ.വിനോദ് കുമാർ മോട്ടിവേഷൻ ക്ലാസെടുത്തു. എം.ബി.ബി.എസിന് ഉയർന്ന മാർക്ക് വാങ്ങിയ ഡോ. റിതിൻ സെബാസ്റ്റ്യൻ, കവിതാ സമാഹാരത്തിന് പുരസ്കാരം നേടിയ സൈഗ ദിലീപ് എന്നിവരെ ആദരിച്ചു.