ഹരിപ്പാട്: മുതുകുളം ഗവ. എൽ.പി (കൊട്ടാരം) സ്കൂൾ 196 -മത് വാർഷികാഘോഷം ദ്യുതി 2024 മുതുകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ലാൽമാളവ്യ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൺ ഒ.നിഷ അദ്ധ്യക്ഷയായി. സാഹിത്യകാരൻ സുരേഷ് മണ്ണാറശ്ശാല വിശിഷ്ടാതിഥിയായി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗം എസ്.ഷീജ, സ്കൂൾ ഹെഡ്മിസ്ട്രസ് ലിസൻ ബേബി, ജെ.ശിവദാസ്, ജോർജ് വർഗീസ്, വി.ബാബുക്കുട്ടൻ, ആര്യ, ആർ.സുനിത എന്നിവർ സംസാരിച്ചു.