ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശ, കസേര തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ലാൽമാളവ്യ വിതരണാദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു അനിൽകുമാർ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ യു പ്രകാശ്, സബിത വിനോദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുസ്മിത ദിലീപ്, എസ് ഷീജ, ശുഭാ ഗോപകുമാർ, എ.സുനിത, കെ.ശ്രീലത, ഫിഷറീഷ് ഓഫീസർ പൂജ എന്നിവർ സംസാരിച്ചു.