ഹരിപ്പാട്: ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് വാങ്ങി നൽകിയ ട്രോളികളുടെ വിതരണവും മിനി എം.സി.എഫുകളുടെ സമർപ്പണവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ നിർവഹിച്ചു. ഹരിത കർമ്മസേനയ്ക്കുള്ള സോർട്ടിങ് ടേബിളിന്റെ വിതരണോദ്ഘടനം ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായ് അദ്ദ്യക്ഷയായി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ.അമ്പിളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേഴ്‌സി രാജു,ബിനു ഷാംജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.മിനി, ജി.രഞ്ജിത്ത്,സരിതാസാബു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.ആർ.ശ്രീകാന്ത്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷൈനി ദേവസ്യ, വി.ഇ.ഒ.രാജീവ്‌ കുമാർ ഉമ്മയമ്മ എന്നിവർ സംസാരിച്ചു.