ഹരിപ്പാട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. "സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും" എന്ന വിഷയത്തിൽ നടന്ന സെമിനാർ ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ലു.സി) ചെയർപേഴ്സൺ അഡ്വ. ജി.വസന്തകുമാരിയമ്മ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് മിനി വിജയകുമാർ അദ്ധ്യക്ഷയായി. എസ് ശ്രീദേവി, എസ്.നിവേദിത, സുമ ഷാജി, മേഘ അനിൽ, വിജയകുമാരി എന്നിവർ സംസാരിച്ചു.