vanitha-dinaghosham

മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് എ.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന വനിതാദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് ഷീജ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ ക്രൈംബ്രാഞ്ച് സീനിയർ പൊലീസ് ഓഫീസർ അനിത രാജീവ് 'സ്ത്രീ സുരക്ഷ സ്വയം രക്ഷ' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. സി.ഡി.എസ് അംഗം ശാന്തമ്മ ശശി സ്വാഗതവും സെക്രട്ടറി ശ്യാമള രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. എ.ഡി.എസ് വൈസ് പ്രസിഡന്റ് സിന്ധു സജീവൻ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.