ചേർത്തല: കലാലയങ്ങളിൽ അക്രമ രാഷ്ട്രീയം നടത്തുന്ന സംഘടനകൾ സമാധാന അന്തരീക്ഷം കാംക്ഷിക്കുന്ന വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഭീഷണിയാണെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ജില്ലാ കമ്മി​റ്റി വിലയിരുത്തി. സിദ്ധാർത്ഥിന്റെ കൊലപാതകം അന്വേഷിക്കാൻ സി.ബി.ഐയെ ഏർപ്പെടുത്തിയ മുഖ്യമന്ത്റി പിണറായി വിജയനെ ഐ.എ.എം ജില്ല കമ്മി​റ്റി അഭിനന്ദിച്ചു.ചേർത്തലയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ.സ്മിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന അസി.സെക്രട്ടറി ബഷീർ ചേർത്തല യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മി​റ്റി അംഗം രാജു ചേർത്തല മുഖ്യപ്രഭാഷണം നടത്തി.സെക്രറട്ടറി പി.വിജയൻ,ജി.സുരേഷ് ബാബു,രമേഷ് മണി എന്നിവർ സംസാരിച്ചു.