
ആലപ്പുഴ: മാലിന്യ ഗോഡൗണായ ആലപ്പുഴ നഗരചത്വരത്തിന് ശാപമോഷം. നഗരചത്വരം അടക്കം വിവിധ കേന്ദ്രങ്ങളിൽ ഹരിത കർമ്മ സേന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂട്ടിവയ്ക്കുന്നതിൽ പ്രദേശവാസികൾക്കിടയിൽ കടുത്ത അമർഷമാണ്. ഇന്നലെ സ്ഥലത്ത് പ്രധാന പരിപാടി നടക്കുന്നതിന് മുന്നോടിയായി മാലിന്യ ചാക്കുകൾ നീക്കി. മാസങ്ങളോളം കെട്ടു കണക്കിന് ചാക്കുകൾ കൂട്ടിയിടുന്നത് മൂലം പ്രദേശത്ത് പാമ്പിന്റെ ശല്യവും വർദ്ധിച്ചതായി പരാതിയുണ്ട്. അത്യാവശ്യത്തിന് സൂക്ഷിക്കാൻ വയ്ക്കുന്ന മാലിന്യം സമയാസമയങ്ങളിൽ നീക്കം ചെയ്താൽ ഇത്തരം പ്രശ്നങ്ങളുണ്ടാവില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. എന്നാൽ മാസങ്ങളോളമാണ് കെട്ടു കണക്കിന് മാലിന്യ ചാക്കുകൾ പ്രദേശത്ത് കൂട്ടിയിടുന്നത്. പൂട്ടിപ്പോയ ആധുനിക അറവുശാലാ കെട്ടിടത്തിൽ നിന്നടക്കം മാലിന്യ നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് നഗരസഭാധികൃതർ പറയുന്നുത്. മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഭാഗത്ത് ഇവ വീണ്ടും കെട്ടികിടക്കാതെ പ്രദേശം സംരക്ഷിക്കാൻ നഗരസഭാധികൃതർ മുൻകൈയെടുക്കണമെന്നും പ്രദേശവാസികൾ ആവശ്യം.
.......
''സാംസ്ക്കാരിക കേന്ദ്രമായ നഗരചത്വത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതായി അറിഞ്ഞു. ഈ പശ്ചാത്തലത്തിലെങ്കിലും ഇവിടെ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണം.
രമേഷ്, ടൂറിസ്റ്റ് ഗൈഡ്
''ഇവിടെ പ്രവർത്തിച്ചിരുന്ന കുട്ടികളുടെ പാർക്കിലേക്ക് മുമ്പ് സ്ഥിരമായി എത്തിക്കൊണ്ടിരുന്നതാണ്. എന്നാൽ വർഷങ്ങളായി പാർക്ക് ഉപയോഗശൂന്യമാണ്. മാലിന്യം കുന്നുക്കൂടി പാമ്പിന്റെ ശല്യവുമുണ്ട്
സിജി, പ്രദേശവാസി