sare

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത്‌ ആറാം വാർഡ്‌ അടിവാരം വെള്ളക്കാഴത്തുചിറയിൽ (കുന്നപ്പള്ളി) പി.എ. മുഹമ്മദ്‌ കുഞ്ഞ് (89) നിര്യാതനായി. ഭാര്യ: നസീമ, പരേതയായ ഐഷ. മക്കൾ: മുഹമ്മദ്‌ ഷെരീഫ് (റിട്ട. തഹസിൽദാർ, ചേർത്തല), അബ്ദുൽ ഹക്കീം (റിട്ട. ജീവനക്കാരൻ, ഗവ. സിദ്ധ ആശുപത്രി, മണ്ണഞ്ചേരി), അബ്ദുൽ കലാം (റിട്ട. ജീവനക്കാരൻ, ജില്ലാ കോടതി എറണാകുളം), മുഹമ്മദ്‌ നാസർ (സെക്‌ഷൻ ഓഫീസർ, എം.ജി യൂണിവേഴ്സിറ്റി), മുഹമ്മദ്‌ കബീർ (ഫോറസ്റ്റർ, നേച്ചർ സ്റ്റഡീ സെന്റർ,​ കാലടി), അബ്ദുൽ സമദ് (ഫാർമസിസ്റ്റ്, ഗവ. ഹോമിയോ ആശുപത്രി,​ തണ്ണീർമുക്കം), മാഹീൻ അബൂബക്കർ (ഡ്രൈവർ, ജല ഗതാഗത വകുപ്പ് ആലപ്പുഴ), ലൈല മുഹമ്മദ്‌ (ടൈപ്പിസ്റ്റ്, കൃഷി വകുപ്പ്,​ തൃശ്ശൂർ), പരേതനായ ഹംസക്കുട്ടി (റിട്ട. സൂപ്രണ്ട്, ആരോഗ്യ വകുപ്പ്). മരുമക്കൾ: പി.കെ.സാജിത (പ്രധമാദ്ധ്യാപിക, പഞ്ചായത്ത്‌ എൽ.പി സ്കൂൾ,​ കാവുങ്കൽ), സഫീദ (റിട്ട. സൂപ്രണ്ട്, ഖാദി ബോർഡ്,​ കോട്ടയം ), ഷാമില (പുഞ്ച സ്പെഷ്യൽ ഓഫീസ്, ആലപ്പുഴ), ഫാത്തിമ (സൂപ്രണ്ട്, ആർ.ടി ഓഫീസ്,​ കോട്ടയം), ഷഫീന (ക്ലർക്ക്, കോട്ടയം മെഡിക്കൽ കോളേജ്), ഫൗസിയ (നഴ്സ്, വയനാട് ), റജീന (കമ്പ്യൂട്ടർ പ്രോഗ്രാമർ ), മുഹമ്മദ്‌ റാഫി (ലക്ച്ചറർ, ഡയറ്റ് തൃശൂർ ), ബീന (റിട്ട. ബ്രാഞ്ച് മാനേജർ, ജില്ല സഹകരണ ബാങ്ക് ആലപ്പുഴ).