
മാന്നാർ: കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂളിലെ കിഡ്സ് ഫെസ്റ്റ് 'ഫിയസ്റ്റ -2024 ' കിഡ്സ് ഫെസ്റ്റിന്റെ ഉദ്‌ഘാടനം സ്കൂളിലെ പൂർവവിദ്യാർത്ഥിയും ഗായകനുമായ പ്രതീഷ് നായർ നിർവ്വഹിച്ചു. സ്കൂൾ പ്രസിഡന്റ് ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ മുഖ്യപ്രഭാഷണം നടത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, സ്‌കൂൾ സെക്രട്ടറി ഗണേഷ് കുമാർ.ജി, കമ്മിറ്റി മെമ്പർമാരായ ശശിധരൻപിള്ള, രാജശേഖരൻ പിള്ള എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ രാജീവൻ.ആർ സ്വാഗതവും കൺവീനർ അർച്ചന കൃഷ്ണൻ നന്ദിയും പറഞ്ഞു.