
മാന്നാർ: സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിൽ ഏറെ പിന്നോക്കം നിൽക്കുന്ന കേരളത്തിലെ 30 ലക്ഷത്തിലധികം വരുന്ന പരമ്പരാഗത തൊഴിലാളികളുടെ പിന്നോക്കാവസ്ഥയെപറ്റി പഠിക്കുവാൻ റിട്ട.സുപ്രീം കോടതി ജഡ്ജി ചെയർമാനായി കമ്മീഷനെ നിയമിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസിന്റെ ദക്ഷിണ മേഖല പ്രവർത്തക കൺവെൻഷൻ മാന്നാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. സ്വാഗതസംഘം ചെയർമാൻ ടി.എസ് രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.ആർ അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം സംഘടനാ വിശദീകരണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ ടി.സുനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനൻ മേനംകുളം, രവി ലായന്തോപ്പിൽ, സോമനാചാരി, ടി.രാജേന്ദ്രൻ, നടരാജൻ മാന്നാർ, രാജേന്ദ്രൻ ഏനാത്ത്, രാധാകൃഷ്ണൻ, പ്രദീപ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു. നിയമ പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ അമൃതാ രാധാകൃഷ്ണനെ കൊടിക്കുന്നിൽ സുരേഷ് എം.പി ആദരിച്ചു.