
പൂച്ചാക്കൽ: വ്യാപാരി വ്യവസായി ഏകോപന സമിതി പൂച്ചാക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പും ഹെൽത്ത് കാർഡ് വിതരണവും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രജിത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി .ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ, വൈസ് പ്രസിഡന്റ് കെ.ഇ.കുഞ്ഞുമോൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ സ്വാഗതവും യൂണിറ്റ് ട്രഷറർ ഷൺമുഖൻ നായർ നന്ദിയും പറഞ്ഞു.