മാവേലിക്കര: ശാസ്ത്ര ഗവേഷകനും - ഗ്രന്ഥകാരനുമായ ഡോ.ഏവൂർ മോഹൻദാസ് രചിച്ച ശ്രീമദ് ഭഗവദ് ഗീത-സുദർശനം ഭാഷാഭാഷ്യം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 4ന് നടക്കും. കേരള ഫോക് ലോർ അക്കാദമി ചെർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ പ്രകാശന കർമ്മം നിർവ്വഹിക്കും. മുൻ വെസ്റ്റ് ബംഗാൾ ഡി.ഐ.ജി എം.ഹരിസേന വർമ്മ പുസ്തകം സ്വീകരിക്കും. ചലചിത്ര നിരൂപകൻ മധു ഇറവങ്കര അദ്ധ്യക്ഷനാകും. കായംകുളം ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷൻ സ്വാമി തത്പുരുഷാനന്ദ ദീപപ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തും. കുരുക്ഷേത്ര പ്രകാശൻ എം.ഡി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ ഓഫ് കൃഷ്ണ തോട്സ് ഡയറക്ടർ ടി.കെ.ശ്രീകുമാർ ഗ്രന്ഥപരിചയം നടത്തും. സുരേഷ് മണ്ണാറശാല, ഏവൂർ സൂര്യകുമാർ, മുട്ടം.സി.ആർ.ആചാര്യ എന്നിവർ സംസാരിക്കുമെന്ന് സ്വാഗത സംഘം കൺവീനർ കെ.ആർ.കെ.പിള്ള, ഗ്രന്ഥകാരൻ ഡോ.ഏവൂർ മോഹൻദാസ്, എം.പി.മോഹനൻ എന്നിവർ അറിയിച്ചു.