മാവേലിക്കര: പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ശതോത്തര സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ഫാ.കെ.എം.വർഗീസ് കളിക്കൽ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ഫാ.സന്തോഷ് വി.ജോർജ്, ഫാ.ഗീവർഗീസ് പൊന്നോല, ഫാ.കോശി അലക്സ് തൂമ്പുങ്കൽ, ട്രസ്റ്റി സി.ജി.വർഗീസ്, സെക്രട്ടറി ജോൺ ഐപ്പ്, ജനറൽ കൺവീനർ ജോൺ കെ.മാത്യു, ജോയിൻ്റ് കൺവീനർമാരായ അലക്സ് മാത്യു, സഖറിയ പി.അലക്സ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ വർഗീസ് പോത്തൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു ചെട്ടികുളങ്ങര, ജോൺ കുര്യൻ, ജൂബിലി കമ്മിറ്റി ഭാരവാഹികളായ ബസാം ജോയി, ഇ.ബി.ഫിലിപ്പ്, കെ.വർഗീസ്, ഷൈൻ വർഗീസ്, കെ.എച്ച്.പോൾ, മനു ജോൺ, ജോൺ പി.തോമസ്, ടി.എം.നൈനാൻ, സുജ തോമസ്, സി.കെ.അലക്സാണ്ടർ, സാം വർഗീസ്, ബേബി ഉമ്മൻ, പി.എസ്.ബാബു, എം.സി.ചെറിയാൻ, മാത്യു ജോർജ്, വർഗീസ് എം.നെല്ലിത്തറ തുടങ്ങിയവർ സംസാരിച്ചു.