
ആലപ്പുഴ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സുപ്പർവൈസർസ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷനിൽ സി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.ബാലകൃഷ്ണൻ, ട്രഷറർ സി.സുധീർ, ജില്ലാ കമ്മിറ്റി അംഗം ജെ.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പി.വി.വിജി സ്വാഗതം പറഞ്ഞു.
ജില്ലാ ഭാരവാഹികളായി ജെ.ജയകുമാർ (പ്രസിഡന്റ് ), പി.യു.വാസുദേവൻ നായർ, ജോഷി ആചാരി (വൈസ് പ്രസിഡന്റിമാർ), കെ.ഗീതാകൃഷ്ണൻ (സെക്രട്ടറി ), പി.വി.വിജി, നിഷാന്ത് (ജോയിന്റ് സെക്രട്ടറിമാർ ), സി.സുരേഷ് (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.