
മുഹമ്മ : കഞ്ഞിക്കുഴി രാജീവ് ഗാന്ധി ആക്റ്റീവ് ആൻഡ് പാലിയേറ്റിവ് കെയർ വനിത ഫോറത്തിന്റെ അഭിമുഖ്യത്തിൽ വനിതാ സമ്മേളനവും പ്രതിഭ പുരസ്‌കാര വിതരണവും ചേർത്തല ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.എ. ജയശ്രീ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ജോളി അജിതൻ അദ്ധ്യക്ഷത വഹിച്ചു. സെന്റ് മൈക്കിൾസ് കോളേജ് അദ്ധ്യാപിക ഡോ. സീന കുര്യൻ മുഖ്യാഥിതിയായി. 2024 ലെ വനിതാ ബൊത്തീസ് പ്രതിഭ പുരസ്‌കാരം ശ്രീജ പ്രദോഷിന് സമ്മാനിച്ചു. ചികിത്സ സഹായ വിതരണം പഞ്ചായത്ത് അംഗം കെ. എസ്. സുരേഷ് വിതരണം ചെയ്തു. എം. ജി തിലകൻ, ജി. ബാലചന്ദ്രൻ, ചാക്കോ വർഗീസ്, എം. ജി. സാബു, ജീതി സുശീലൻ,കെ. സി. വേണുഗോപാൽ, നിഷ പ്രമോദ് , രശ്മി തുടങ്ങിയവർ സംസാരിച്ചു.