ആലപ്പുഴ : ആലപ്പുഴയിൽ നടന്ന ക്ലാസിക് പവർലിഫ്റ്റിംഗ് മാമാങ്കത്തിന് സമാപനമായി. 14 ജില്ലകളിൽ നിന്നായി 450 ഓളം കായികതാരങ്ങൾ മാറ്റുരച്ച മത്സരത്തിൽ 292 പോയിന്റ് നേടി ആലപ്പുഴ ജില്ല ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 233 പോയിന്റ് നേടിയ തിരുവനന്തപുരമാണ് റണ്ണർ അപ്പ്. 181 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. മാസ്റ്റേഴ്സ‌് വിഭാഗത്തിൽ

ആലപ്പുഴ (138 പോയിന്റ്), കോഴിക്കോട് (115)​,​ കണ്ണൂർ(114)​ എന്നീ ജില്ലകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബെസ്റ്റ് ലിസ്റ്റേഴ്‌സായി പുരുഷ വിഭാഗത്തിൽ, സബ്‌ജൂനിയർ വിഭാഗം (ബോയ്‌സ്): ആകാശ്.എസ്.മനോജ് (ആലപ്പുഴ), ജൂനിയർ വിഭാഗം: ബ്രഹ്മദത്ത് രമേഷ് (ആലപ്പുഴ), സീനിയർ വിഭാഗം: ബിബിൻ ജോയ് (തൃശൂർ), മാസ്റ്റർ 1 വിഭാഗം: സുജിത്ത്.എം (ആലപ്പുഴ), മാസ്റ്റേഴ്‌സ് 2 വിഭാഗം : രാജഗോപാൽ.വി, മാസ്റ്റർ 3 വിഭാഗം: സന്തോഷ് കുമാർ. പി (കോഴിക്കോട്), മാസ്റ്റർ 4 വിഭാഗം: സെബാസ്റ്റ്യൻ.ഐ(തിരുവനന്തപുരം) എന്നിവരും വനിതാവിഭാഗത്തിൽ, സബ് ജൂനിയർ (ഗേൾസ്): അനഞ്ജന കൃഷ്‌ണ.വി.കെ (കോഴിക്കോട്), ജൂനിയർ വിഭാഗം: അഞ്ജലി.പി.ആർ (എറണാകുളം), സീനിയർ വിഭാഗം: ആഷിമോൾ (തൃശൂർ), മാസ്റ്റേഴ്‌സ് 1 വിഭാഗം: ഉമൈറ.സി.കെ. (കണ്ണൂർ), മാസ്റ്റേഴ്‌സ് 2 വിഭാഗം : ഇന്ദിര.എൽ. (ആലപ്പുഴ),​ മാസ്റ്റേഴ്‌സ് 3 വിഭാഗം: റീനി തരകൻ (എറണാകുളം) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.