bus

ആലപ്പുഴ: അവധിക്കാലം ആഘോഷമാക്കാൻ അന്തർജില്ലാ സർവീസുകളൊരുക്കി

കെ.എസ്.ആർ.ടി.സി ആലപ്പുഴ യൂണിറ്റ്. ആലപ്പുഴ - കമ്പം, ആലപ്പുഴ - തേനി എന്നീ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ആലപ്പുഴ, കായംകളം യൂണിറ്റുകളിൽ നിന്ന് മൂന്നാറിലേയ്ക്ക് നേരത്തെ സർവീസ് ആരംഭിച്ചിരുന്നു. ഇത് റെക്കാഡ് കളക്ഷൻ കൊണ്ടുവന്നതോടെയാണ് പുതിയ വിനോദ സർവീസുകൾക്ക് തുടക്കമിട്ടത്.

എല്ലാ ദിവസവും ആലപ്പുഴ - കമ്പം, ആലപ്പുഴ - തേനി സർവീസുകൾ ഉണ്ടാകും. ബുക്കിംഗിന് ഫോൺ : 04772252501.

ആലപ്പുഴ - കമ്പം രാവിലെ 6ന്
വഴി: മുഹമ്മ, തണ്ണീർമുക്കം, ബണ്ട് റോഡ്, കല്ലറ, കോട്ടയം, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ, ചപ്പാത്ത്, കാഞ്ചിയാർ, കട്ടപ്പന, പുലിയൻമല, കുഴിത്തൊള്, കമ്പംമെട്ട്

കമ്പം - ആലപ്പുഴ ഉച്ചയ്ക്ക് 2ന്
വഴി: കമ്പംമെട്ട്, പുലിയൻമല, കട്ടപ്പന, ചെറുതോണി, പൈനാവ്, കുളമാവ്, മൂലമറ്റം, മുട്ടം, തൊടുപുഴ, വാഴക്കുളം, മുവാറ്റുപുഴ, കോലഞ്ചേരി, തൃപ്പൂണിത്തുറ, വൈറ്റില, എറണാകുളം, തോപ്പുംപടി, ചേർത്തല, കഞ്ഞിക്കുഴി.

ആലപ്പുഴ - തേനി ഉച്ചയ്ക്ക് 1.30ന്
വഴി: തോപ്പുംപടി, എറണാകുളം, വൈറ്റില, തൃപ്പൂണിത്തുറ, കോലഞ്ചേരി, മുവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, മുട്ടം, മൂലമറ്റം, കുളമാവ്, പൈനാവ്, ചെറുതോണി, ഇടുക്കി, കട്ടപ്പന, പുലിയൻമല, കമ്പംമെട്ട്, കമ്പം

തേനി - ആലപ്പുഴ രാവിലെ 5ന്
വഴി: കമ്പം, കമ്പംമെട്ട്, പുലിയൻമല, കട്ടപ്പന, കാഞ്ചിയാർ, ചപ്പാത്ത്, ഏലപ്പാറ, കുട്ടിക്കാനം, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, കോട്ടയം, കല്ലറ, ബണ്ട് റോഡ്, തണ്ണീർമുക്കം, മുഹമ്മ