dsrfe

മുഹമ്മ: മഞ്ഞൾ ഗ്രാമം പദ്ധതിക്ക് കലവൂർ സർവീസ് സഹകരണ ബാങ്ക് തുടക്കംകുറിച്ചു. കർഷകർക്ക് മഞ്ഞൾവിത്ത് നൽകി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പദ്ധതി ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ 35 കാർഷിക ഗ്രൂപ്പുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. വിത്തിനൊപ്പം വളങ്ങളും നൽകി. കലവൂർ ബസ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും ബാങ്കിലെ ഇടപാടുകാർക്കും വേനൽചൂടിൽ ദാഹമകറ്റാൻ തണ്ണീർപ്പന്തലും ആരംഭിച്ചിട്ടുണ്ട്. ബാങ്ക് പ്രസിഡന്റ് വി.ടി.അജയകുമാർ, ബോർഡ് അംഗങ്ങളായ സി.എസ്.ജയചന്ദ്രൻ, പി.ജി.സുനിൽകുമാർ, ടി.ആർ.ദാസൻ, എ.ആർ. സുനിൽകുമാർ, കല, ഇ.പി.സജിമോൻ,​ സെക്രട്ടറി എസ്.ബിജിമോൾ തുടങ്ങിയവർ പങ്കെടുത്തു.