sre

ആലപ്പുഴ : സർവ്വീസിലിരിക്കെ മരിച്ച കായംകുളം ട്രാഫിക് യൂണിറ്റിലെ ഉദ്യോഗസ്ഥൻ അനിൽകുമാറിന്റെ കുടുംബത്തിന് കേരള പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റികൾ സമാഹരിച്ച 10 ലക്ഷം രൂപ യു.പ്രതിഭ എം.എൽ.എ കൈമാറി. ഹാഷിർ എൻ അദ്ധ്യക്ഷത വഹിച്ചു. എസ്. സന്തോഷ്‌ സ്വാഗതം പറഞ്ഞു. ജി.അജയനാഥ്, ഗിരിലാൽ, എ.എസ് .ഫിലിപ്പ്, സി.ആർ ബിജു, ആന്റണി രതീഷ്, റജികുമാർ,കെ.പി.വിനു,നിയാസ്, ജോൺ.ടി.എൽ എന്നിവർ പങ്കെടുത്തു. അരുൺ കൃഷ്ണൻ നന്ദി പറഞ്ഞു.