ambala

അമ്പലപ്പുഴ: സന്നദ്ധ ജീവകാരുണ്യ പ്രവർത്തക കൂട്ടായ്മയായ അക്കോക്ക് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹയാത്ര സംഘടിപ്പിച്ചു. വണ്ടാനം എസ് .എൻ. ഡി .പി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് ഷമീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജിത് കൃപാലയം അദ്ധ്യക്ഷനായി .സംസ്ഥാന സെക്രട്ടറി അബി ഹരിപ്പാട്, പ്രസിഡന്റ് ജി. രവീന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടറി പ്രഭാഷ് പാലാഴി, യു. എം. കബീർ,രാജേഷ് സഹദേവൻ, മണിക്കുട്ടൻ, ശ്രീപ്രിയ ജയൻ, പ്രസാദ്, സജിമോൻ, ലത, ജെമിനി, ഹസീന, മുംതാസ് എന്നിവർ പ്രസംഗിച്ചു.