
ആലപ്പുഴ : വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പതിനാലാമത് ഭരതൻ സ്മാരക
ഹ്രസ്വസിനിമാ പുരസ്‌കാര വിതരണം സംവിധായകൻ പോൾസൺ നിർവഹിച്ചു. സ്റ്റഡി സെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. വയലാർ ഗോപാലകൃഷ്ണൻ, രാജു പളളിപ്പറമ്പിൽ, ജോസഫ് മാരാരിക്കുളം, ഫിലിപ്പോസ് തത്തംപളളി, ടോംജോസഫ് ചമ്പക്കുളം, ജോർജ് പോൾ, കാനം ജയകുമാർ, മായ കൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുതിർന്ന എ. ഷൗക്കത്ത്, പുന്നപ്ര അപ്പച്ചൻ, ഗോപകുമാർ അമ്പലപ്പുഴ എന്നിവർ സംസാരിച്ചു.