s

അമ്പലപ്പുഴ : അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം 'നിറച്ചാർത്ത് 2024' ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലേഖമോൾ സനൽ അദ്ധ്യക്ഷയായി. കലാപരിപാടികളും ചിത്രകലാ മത്സരങ്ങളും നടന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സുജ ജയപാൽ സ്വാഗതം പറഞ്ഞു. പ്രജിത് കാരിക്കൽ, റസിയ ബീവി, യു.എം.കബീർ, ആശ സുരാജ്, അനിത സതീഷ്, സുനിത പ്രദീപ്, അജിത് കൃപ തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങൾ വിതരണം ചെയ്തു.