
ചെന്നിത്തല : ചെന്നിത്തലയുടെ പടിഞ്ഞാറൻ മേഖലയിൽ അച്ചൻകോവിലാറിന്റെ കൈവരിയായ തോടുകളിൽ നീർനായ ശല്യം വർദ്ധിക്കുന്നതായി പരാതി. കനത്ത ചൂടിൽ ജലക്ഷാമം രൂക്ഷമായതോടെ കുളിക്കാനും മറ്റും തോടുകളെയാണ് ചെന്നിത്തലയുടെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്നത്.
കഴിഞ്ഞ ദിവസം നീർനായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ചെന്നിത്തല പറയങ്കേരി ലാലിഭവനിൽ(മൂന്നുതെങ്ങിൽ) ഷിബു(54) വിനാണ് നീർനായയുടെ കടിയേറ്റിയത്. പറയങ്കേരി മൂന്നുതെങ്ങിൽ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ കാലിനു കടിയേറ്റ ഷിബുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവയ്പ് നൽകി. ചൂടുകുടുന്നതും മത്സ്യസമ്പത്ത് കുറയുന്നതുമാണ് നീർനായകളെ ആക്രമണകാരികളാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.