
ചെന്നിത്തല: സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ് 1.33 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പ്രായിക്കര ഫിഷ് ലാൻഡിംഗ് സെന്റർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷയായി. മാനേജിംഗ് ഡയറക്ടർ പി.കെ.ഷെയ്ഖ് പരീത് സ്വാഗതം പറഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, വൈസ് പ്രസിഡന്റ് ടി.സുകുമാരി, സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.കെ പ്രസാദ്, ജില്ലാ പഞ്ചായത്തംഗം ജി.ആതിര, ഇടവക വികാരി ഷാനിഫ് ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്തംഗം ടിനു യോഹന്നാൻ, ദീപു പടകത്തിൽ, ഗോപന്‍ ചെന്നിത്തല, ഷിബു കിളിയമ്മൻതറ, ബിനി സുനിൽ, പ്രൊഫ.പി. ഡി ശശിധരൻ, ജി.ഹരികുമാർ, കെ.നാരായണപിള്ള, ആർ.സഞ്ജീവൻ, ശശികുമാർ ചെറുകോൽ, കെ.എസ് രാജു, ജേർസൺ, ബെന്നിവില്യം എന്നിവർ സംസാരിച്ചു.
ഇരുനിലകളിലായി കെട്ടിടം
 മത്സ്യലേലത്തിനുള്ള സംവിധാനം
 കോൾഡ് സ്റ്റോറേജ്
 വല നന്നാക്കുന്നതിനുള്ള സൗകര്യം
 സബ് സെന്ററിനായി മുറി
 ഓഫീസ് സംവിധാനം
ടോയ് ലെറ്റ് സൗകര്യം
വിസ്തീർണം : 292.55 ചതുരശ്ര മീറ്റർ