ഹരിപ്പാട്: അരനാഴിക ശ്രീ മഹാകാളി ക്ഷേത്രത്തിലെ രേവതി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് ക്ഷേത്ര മേൽശാന്തി രാജേഷ് ചിങ്ങോലി ജീവത സമർപ്പിച്ചു. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയുടേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പനച്ചമൂട് ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം, മാങ്കാക്കുളങ്ങര ശ്രീദേവീക്ഷേത്രം, പട്ടശ്ശേരിൽ ശ്രീദേവീ ക്ഷേത്രം അരനാഴിക ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവടങ്ങളിൽ ദർശനം നടത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങി.