
ചാരുംമൂട് : എൻ.സുജാത രചിച്ച് എൻ.ബി.എസ് പുറത്തിറക്കിയ ഇംഗ്ലീഷ് കവിതാസമാഹാരം 'പെറ്റൽസ് ഇൻ സൺഷൈൻ ' പ്രകാശനം ചെയ്തു. മുൻ ചിഫ് സെക്രട്ടറി ഡോ.വി.പി.ജോയി സംഗീത സംവിധായകൻ ഡോ.മണക്കാല ഗോപാലകൃഷ്ണന് ആദ്യ കോപ്പി കൈമാറി. എസ്.പി സി.എസ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം .എസ് .എം കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.കൃഷ്ണകുമാർ വി.പ്രയാർ പുസ്തക പരിചയം നടത്തി. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, വൈസ് പ്രസിഡനന്റ് സുരേഷ് മാത്യു, ഡോ. പ്രേംലാൽ, ജെ വിമലകുമാരി, സുധീർ കട്ടച്ചിറ തുടങ്ങിയവർ സംസാരിച്ചു.