yyy

ഹരിപ്പാട്: തണ്ടാൻ അസോസിയേഷന്റെ സംസ്ഥാന വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കരീലക്കുളങ്ങര ലാ കോളേജ് ആഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് എൻ.പൊടിയൻ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.ദിവാകരൻ സ്വാഗതം പറഞ്ഞു. എൻ.രാജൻ, കെ.മുരളീധരൻ, എം.വിജയൻ, ബി.ബാബു, വി. ഗോപി, കെ.കൃഷ്ണൻ, കെ.ശശീന്ദ്രൻ, കെ.കുട്ടപ്പൻ, എം. രവി എന്നിവർ സംസാരിച്ചു. എൽ. സജിത സജിയെ അനുമോദിച്ചു. വി. ഗോപി, ശങ്കരി, എന്നിവരെ ആദരിച്ചു. ഭാരവാഹികളായി എൻ.പൊടിയൻ (പ്രസിഡന്റ്), എൻ.രാജൻ(വൈസ് പ്രസിഡന്റ്), വി.ദിവാകരൻ (സെക്രട്ടറി), കെ.മുരളീധരൻ (ജോയിന്റ് സെക്രട്ടറി), എം.വിജയൻ, കെ.കൃഷ്ണൻ, കെ.ശശീന്ദ്രൻ (ബോർഡ് മെമ്പർമാർ) എന്നിവരെ തിരഞ്ഞെടുത്തു.