കുട്ടനാട് : മാവേലിക്കര മണ്ഡലത്തി​ലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എ.അരുൺകുമാറിന്റെ തിരഞ്ഞെടുപ്പു പരിപാടിയുടെ ഭാഗമായി ചേർന്ന കുട്ടനാട് മണ്ഡലം കൺവെൻഷൻ സി.പി.എം കേന്ദ്രകമ്മി​റ്റി​ അംഗം സി. എസ്.സുജാത ഉദ്ഘാടനം ചെയ്തു.

കെ.കെ.അശോകൻ അദ്ധ്യക്ഷനായി. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി റ്റി.ജെ.ആഞ്ചലോസ്, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഡോ.കെ.സി.ജോസഫ്, സി.കെ.സദാശിവൻ, കെ.കെ.ഷാജു, ജി.ഉണ്ണികൃഷ്ണൻ, കെ.എസ്.അനിൽകുമാർ, ജോസഫ് കെ നെല്ലുവേലി തുടങ്ങിയവർ പ്രസംഗിച്ചു. ആർ.സുരേഷ് സ്വാഗതം പറഞ്ഞു .