ആലപ്പുഴ : ഇന്ന് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്ന കൊല്ലം -തിരുപ്പതി എക്സ്പ്രസ് ട്രെയിൻ ജില്ലയിൽ നിന്നുള്ള യാത്രക്കാർക്കും ഉപകാരപ്പെടും. കൊല്ലത്തു നിന്ന് കായംകുളം, കോട്ടയം വഴിയാണ് സർവീസ്. കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പഠിക്കുന്ന ചെങ്ങന്നൂർ, കായംകുളം, മാവേലിക്കര ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്കും തീർത്ഥാടകർക്കുമാകും ട്രെയിൻ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക. ബുധൻ , ശനി ദിവസങ്ങളിൽ രാവിലെ 10.45നാണ് കൊല്ലത്തു നിന്ന് സർവീസ് ആരംഭിക്കുക.
മണ്ഡല , മകരവിളക്ക് കാലത്തും മലയാള മാസത്തെ ആദ്യ അഞ്ച് ദിവസങ്ങളിലും തമിഴ്നാട്ടിൽ നിന്ന് ശബരിമലയ്ക്ക് വരുന്ന ഭക്തർക്കും തിരുപ്പതി ക്ഷേത്രദർശനത്തിന് പോകുന്ന മലയാളികൾക്കും ആശ്രയിക്കാവുന്നതാണ് ഈ സർവീസ്.
പുതിയ ട്രെയിന് വിവിധ സ്റ്റേഷനുകളിൽ പാസഞ്ചേഴ്സ് അസോസിയേഷന്റെയും റെയിൽവേ ജീവനക്കാരുടെയും വകയായി സ്വീകരണം ഒരുക്കിയിട്ടുണ്ട്. ട്രെയിനിന് നാളെ മാവേലിക്കരയിൽ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
ജില്ലയിൽ മൂന്ന് സ്റ്റോപ്പുകൾ
1.പാലക്കാട്,തൃശൂർ, ആലുവ,എറണാകുളം ടൗൺ,കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്
2.ആധുനിക രീതിയിലുള്ള എൽ.എച്ച്.ബി കോച്ചുകൾ ആണ് സർവീസിന് ഉപയോഗിക്കുന്നത്
3. മൺട്രോതുരുത്ത് , ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചെറിയനാട് എന്നീ സ്റ്റേഷനുകളെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യം
ആഴ്ചയിൽ രണ്ട് സർവീസ്
ബുധൻ , ശനി ദിവസങ്ങളിൽ കൊല്ലത്തു നിന്ന് സർവീസ്
സമയം
രാവിലെ 10.45 :കൊല്ലം
11.20ന് : കായംകുളം
11.30 : മാവേലിക്കര
11.40 : ചെങ്ങന്നൂർ
12.24 : കോട്ടയം
തിരുപ്പതിയിൽ
വ്യാഴം, ഞായർ ദിവസങ്ങളിൽ പുലർച്ചെ 3.20ന് ട്രെയിൻ തിരുപ്പതിയിലെത്തും
അറ്റകുറ്രപ്പണികൾക്ക് ശേഷം ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.40ന് തിരുപ്പതിയിൽ നിന്ന് പുറപ്പെടും
ബുധൻ, ശനി ദിവസങ്ങളിൽ പുലർച്ചെ 4.45ന് കായംകുളം ജംഗ്ഷനിലെത്തും.
റെയിൽവേ അഡ്വൈസറി ബോർഡിൽ തിരുപ്പതി- ശബരിമല ട്രെയിൻ സർവീസിനായി സമർപ്പിച്ച നിർദേശത്തിനാണ് രണ്ടുവർഷത്തിന് ശേഷം അംഗീകാരമായത്. തീരുമാനം നേരത്തെ തന്നെ ഉണ്ടായെങ്കിലും പുതിയ കോച്ചും സമയക്രമവുമാണ് സർവീസ് വൈകിച്ചത്. കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് റെയിൽവേയോട് ആവശ്യപ്പെടും
- അനി വർഗീസ് , റെയിൽവേ അഡ്വൈസറി ബോർഡ് മുൻ അംഗം