ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 280ാം നമ്പർ തത്തപ്പള്ളി ശാഖാ യോഗത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യ പ്രബോധനത്തി​നും ധ്യാനത്തിനും മുമ്പോടിയായി വിശദീകരണ യോഗം നടത്തി. കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ..അശോകപ്പണിക്കർ അധ്യക്ഷത വഹിച്ചു. സ്വാമി​ അംബികാനന്ദ മുഖ്യപ്രഭാഷണവും പഠന ക്ലാസും നടത്തി. പ്രസിഡന്റ്‌ അജീഷ് ലക്ഷ്‌മൻ, വൈസ് പ്രസിഡന്റ്‌ ആനന്ദ് രാഗസുധ, സെക്രട്ടറി എൽ. രാജൻ എന്നിവർ സംസാരിച്ചു.