അമ്പലപ്പുഴ : അമ്പലപ്പുഴയെ ദേശീയ പാത വികസനത്തിന്റെ പേരിൽ കോട്ടമതിൽ പോലെ കെട്ടിയടയ്ക്കുന്നതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ തെക്ക് പഞ്ചായത്തിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ജനകീയ ഹർത്താൽ നടക്കും. നിരവധി ജനകീയ സമരങ്ങൾ സംഘടിപ്പിച്ചിട്ടും ജനജീവിതത്തെ സാരമായി ബാധിക്കുന്ന അതീവ ഗൗരവമായ വിഷയത്തിൽ നടപടി ഉണ്ടാകാത്തതിനാലാണ് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സമര സമിതി ജനകീയ ഹർത്താലിന് തീരുമാനിച്ചതെന്ന് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ

വി. ദിൽജിത്ത്, എം.ബൈജു എന്നിവർ അറിയിച്ചു. എൻ.എച്ച് അധികൃതരും സർക്കാരും തീരുമാനം തിരുത്തുന്നതുവരെ പോരാട്ടം തുടരുമെന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി.എ. ഹാമിദ് പറഞ്ഞു.