
ഹരിപ്പാട് : തനിച്ചു താമസിച്ചു വന്നിരുന്ന വൃദ്ധയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം തറയിൽ വീട്ടിൽ പരേതനായ വിമുക്തഭടൻ ബാലകൃഷ്ണന്റെ ഭാര്യ തങ്കമണി (64) യെയാണ് ഞായർ രാത്രി 8 മണിയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. തങ്കമണിയുടെ വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് അയൽവാസികൾ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കരീലക്കുളങ്ങര പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ:കവിത,സവിത. മരുമക്കൾ:സുരേഷ്, സുനു .