ഹരിപ്പാട്: പള്ളിപ്പാട് ജുമാമസ്ജിദിന്റെ വെളിയിൽ സ്ഥാപിച്ചിട്ടുള്ള നേർച്ചവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ബൈക്കിലെത്തിയ മൂന്നു യുവാക്കളാണ് മോഷണം നടത്തിയത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലേക്ക് അതുവഴിയെത്തിയ പ്രദേശവാസി യുവാക്കളെ കണ്ട് സംശയം തോന്നുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് അവർ ഓടി രക്ഷപ്പെട്ടു. ബൈക്ക് തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെ തവണയാണ് ഇവിടെ മോഷണം നടക്കുന്നത്.