പൂച്ചാക്കൽ: പാണാവള്ളി എസ്.എൻ.ഡി.എസ്.വൈ യു.പി സ്കൂളിലെ അറുപത്തി മൂന്നാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ.എസ്.രാജേഷ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. വി.ആർ.രജിത മുഖ്യപ്രഭാഷണം നടത്തി. നിഷാദ് പൂച്ചാക്കൽ മുഖ്യാതിഥിയായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാഗിണി രമണൻ, എസ്.രാജിമോൾ, രജനിരാജേഷ്, പ്രസന്നകുമാരി, ബി.ബീന, രമ്യ ലാൽ, ബബിത, അമ്‌ന,​നിസ്‌റിൻ, സിനി .എസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ പി.വി. തിലകൻ, സി.കെ.അമ്പിളി എന്നിവർക്ക് യാത്രയയപ്പ് നൽകി.