മാവേലിക്കര : കരിപ്പുഴയിൽ നടന്ന കോൺഗ്രസ് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം പ്രവർത്തക കൺവൻഷൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. കായംകുളം നോർത്ത് ബ്ലോക്ക് പ്രസിഡന്റ് ടി.സൈനുലാബുദ്ദീൻ അധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം പ്രസിഡന്റായി ആർ.സന്തോഷ് കുമാർ ചുമതല ഏറ്റെടുത്തു. എ.ജെ.ഷാജഹാൻ, അഡ്വ.കെ.ആർ.മുരളീധരൻ, രാജൻ ചെങ്കിളിൽ, ശ്രീജിത് പത്തിയൂർ, അലക്സ് മാത്യൂ, കെ.എൽ.മോഹൻലാൽ, റോയി തങ്കച്ചൻ, ബന്നി ജോർജ്, മധു വഞ്ചിലേത്ത്, ശാന്തി ചന്ദ്രൻ, ശ്രീലത, പ്രീയ സോമൻ, സുരേഷ് കാട്ടുവള്ളിൽ, മണികണ്ഠൻ പിള്ള, മുരളീധരൻ പിള്ള, വേണു ഗോപാൽ, ജയൻ വട്ടപ്പറമ്പിൽ, വേലായുധൻ പിള്ള, സുരേഷ് വരിക്കോലിൽ, ബന്നി യോഹന്നാൻ, പ്രമോദ്, പ്രദീപ്, മായാ മോഹൻ, ശിവദാസൻ നായർ, ആർ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.