photo

ചേർത്തല: ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രവും മോചിത സ്ത്രീ പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം മുൻ എം.പി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. മോചിത ചെയർപേഴ്സൺ എസ്.ഉഷ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അഡ്വ.ഷാനിമോൾ ഉസ്മാൻ, എസ്.ബി.ഐ മുൻ ജനറൽ മാനേജർ ഷെർലിതോമസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എസ്.ബി.ഐ റീജണൽ മാനേജർ കെ.എ. ജൂഡ് ജറാർത്ത് മികച്ച മാതൃകകളെ ആദരിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദർശനാഭായ്, ജില്ലാവനിതാശിശു വികസനഓഫീസർ എൽ.ഷീബ,ലീഡ് ബാങ്ക് മാനേജർ എം. അരുൺ,ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവിപാലത്തുങ്കൽ, ജനറൽ സെക്രട്ടറി പി.എസ്.മനു എന്നിവർ സംസാരിച്ചു. മികച്ച വനിതാസംരംഭകർ, മുതിർന്ന വനിതാഗ്രൂപ്പ്, മുതിർന്ന ഗ്രൂപ്പ് അംഗങ്ങൾ എന്നിവരെ ആദരിച്ചു. വനിതാസംരംഭകരുടെ ഉത്പ്പന്ന പ്രദർശനസ്റ്റാളിന്റെ ഉദ്ഘാടനം ഷേർളി തോമസ് നിർവഹിച്ചു. ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിയംഗം ടി.ഗീത, അഡ്വ. രാജശ്രീ എന്നിവർ ചർച്ച നയിച്ചു. സാമ്പത്തിക സാക്ഷരതാക്ലാസിന് എം.സുരേഷ്‌കുമാർ, റെനി എന്നിവർ നേതൃത്വം നൽകി.

വിവിധ കലാപരിപാടികളും നടന്നു.