ആലപ്പുഴ: ചികിത്സക്ക് പിതാവുമായി ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിയ യുവാവ് വനിതാസെക്യൂരിറ്റിയെ തള്ളിയിടുകയും ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞതായും പരാതി. ഇന്നലെ വൈകിട്ട് 5നാണ് സംഭവം. ചാത്തനാട് സ്വദേശിയാണ് പിതാവുമായി ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിൽ തിരക്കായതിനാൽ രോഗിക്കൊപ്പം ഒരാൾ അകത്തേയ്ക്ക് കയറിയാൽ മതിയെന്ന് സെക്യൂരിറ്റി പറഞ്ഞു. ഇതോടെ ക്ഷുഭിതനായ യുവാവ് വനിതാസെക്യൂരിറ്റി മായയെ തള്ളിയിട്ടശേഷം ഡോ.ഹരികുമാറിന് നേരെ അസഭ്യം ചെരിഞ്ഞു. പൊലീസ് എത്തിയപ്പോഴേയ്ക്കും അയാൾ ഓടി രക്ഷപ്പെട്ടു. സൗത്ത് പൊലീസ് കേസെടുത്തെങ്കിലും വിശദാശം വെളിപ്പെടുത്താൻ തയ്യാറായില്ല.