ചേർത്തല: വരേകാട് കൊല്ലപ്പള്ളി ശ്രീ മഹേശ്വരി പുരം ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി വടക്കൻ പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റി. നാളെ മീന ഭരണി ഉത്സവം,വൈകിട്ട് 7ന് തിരുവാതിര,രാത്രി 8ന് മ്യൂസിക്കൽ ഫ്യൂഷൻ. 15ന് വൈകിട്ട് 7ന് താലപ്പൊലിവരവ്, രാത്രി 8ന് നാടകം. 16ന് രാവിലെ 7.30ന് കലശാഭിഷേകം, 11ന് പട്ടുംതാലിയും ചാർത്ത്,വൈകിട്ട് 7ന് മദ്ദളകേളി,രാത്രി 8ന് സംഗീതനാടകം. 17ന് പള്ളിവേട്ട,രാവിലെ 9നും വൈകിട്ട് 6നും ശ്രീബലി,7.30ന് ഗാനമേള, രാത്രി 9ന് പള്ളിവേട്ട,18ന് തിരുവാതിര മഹോത്സവം,വൈകിട്ട് 5ന് ആറാട്ട് എതിരേൽപ്പ്,തുടർന്ന് ദീപക്കാഴ്ച,രാത്രി 12ന് വലിയ ഗുരുതിയോടും കൂടി ഉത്സവം സമാപിക്കും.