വള്ളികുന്നം: താളീരാടി തെക്കേത്തലയ്ക്കൽ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. എല്ലാദിവസവും രാവിലെ 5ന് ഹരിനാമ കീർത്തനം, ഗണപതി ഹോമം, വിഷ്ണുപൂജ, വിഷ്ണു സഹസ്രനാമജപം, 6.30ന് ഗ്രന്ഥപൂജ, 7.30ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് സമർപ്പണ കീർത്തനം, വൈകിട്ട് 7.45ന്ഭാഗവത പുരാണ സമീക്ഷ എന്നിവ നടക്കും. 20ന് രാവിലെ 11.30ന് രുക്മിണീ സ്വയംവരം. 22ന് രാവിലെ 10ന് സ്വധാമ പ്രാപ്തി, സായൂജ്യ പൂജ, വൈകിട്ട് 7.30ന് തിരുവാതിര. 24ന് ഉത്രം തിരുന്നാൾ മഹോത്സവത്തിന്റെ ഭാഗമായി രാവിലെ 6.30ന് കലം പൊങ്കൽ, 11ന് നിറപറ, 11.30ന് നൂറുംപാലും, 12ന് അന്നദാനം, വൈകിട്ട് 4ന് ഘോഷയാത്ര.