
ആലപ്പുഴ: കാട്ടൂർ ഓമനപ്പുഴ മഠത്തയിൽ ശ്രീ മഹാദുർഗ ഭദ്രകാളി ക്ഷേത്രത്തിലെ മീന തിരുവാതിര ഉത്സവം 18ന് സമാപിക്കും. ഇന്ന് വൈകിട്ട് 6.30ന് പട്ടും താലിയും ചാർത്തി ദീപാരാധന, വൈകിട്ട് 7.30ന് പടയറ നിവേദ്യം. നാളെ രാത്രി 7ന് നേർച്ചതാലപ്പൊലി വരവ്.15ന് രാത്രി 7ന് വടക്കൻ താലപ്പൊലിവരവ്, 7.30ന് കൈകൊട്ടിക്കളി,8ന് കളമെഴുത്തും പാട്ടും, 8.30ന് നേർച്ച താലപ്പൊലി വരവ്.16ന് രാവിലെ 7.30ന് പൊങ്കാല, വൈകിട്ട് 3ന് പകൽപ്പൂരം.17ന് വൈകിട്ട് കാഴ്ചശ്രീബലി, രാത്രി 7ന് ഗാനമേള.18ന് വൈകിട്ട് 3ന് പകൽപ്പൂരം, രാത്രി 7ന് ഗാനമേള.