
കായംകുളം : കായംകുളം എസ്.എൻ വിദ്യാപീഠം സ്കൂളിൽ യു.കെ.ജി കുട്ടികളുടെ ബിരുദദാന ചടങ്ങ് കോശി അലക്‌സ് ഉദ്ഘാടനം ചെയ്തു. പൊഫ.ടി.എം.സുകുമാര ബാബു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾപ്രിൻസിപ്പാൾ സുഷമ, സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, ബിധുരാഘവൻ, ശ്രീനാരായണസാംസ്കാരിക സമിതി അംഗങ്ങളായ വി.ശശിധരൻ, എൻ.രവീന്ദ്രൻ,പി.ബിനു, അനിതസത്യൻ, കെ.പുഷ്പദാസ്, ശ്രീകുമാർ, എൻ.ഭദ്രൻ, സി.നാരായണദാസ്, എസ്.പുഷ്‌പകുമാരി, ടി.ആർ.ശശാങ്കൻ, ധനപാലൻ എന്നിവർ പങ്കെടുത്തു.