ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നിയമസഭ മണ്ഡല തല തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഇന്നും നാളെയുമായി നടക്കും. അരൂരിലാണ് ആദ്യ കൺവെൻഷൻ. ഉച്ചയ്ക്ക് 2ന് തുറവൂർ മഹാദേവ ക്ഷേത്രത്തിന് സമീപം മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് ചേർത്തല വി.ജെ.ഡി.എം ഹാളിൽ മുൻമന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോണും 4ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരനും ഉദ്ഘാടനം ചെയ്യം. നാളെ രാവിലെ 10ന് കരുനാഗപ്പള്ളി പുതിയകാവ് ഐഡിയലിൽ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും 10.30ന് ഹരിപ്പാട് ഭവാനിമന്ദിരം ഓഡിറ്റോറിയത്തിൽ വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയും ഉച്ചക്ക് 2ന് കായംകുളത്ത് എൽമക്സ് ഗ്രൗണ്ടിൽ യു.ഡി.എഫ് ചെയർമാൻ എം.എം.ഹസനും വൈകിട്ട് 4ന് അമ്പലപ്പുഴയിലെ കൺവെൻഷൻ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീഷനും ഉദ്ഘാടനം ചെയ്യും. കെ.സി.വേണുഗോപാൽ ഇന്ന് വിവിധ അസംബ്ലി നിയോജക മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുക്കുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.എം.നസീറും ജനറൽ കൺവീനർ എ.എ.ഷുക്കൂറും ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബു പ്രസാദും അറിയിച്ചു.